ഹഗ്ഗാ.
Haggai
Introduction from this edition
ഹഗ്ഗായി
ഗ്രന്ഥകര്‍ത്താവ്
ഹഗ്ഗായി പ്രവാചകൻ ആണ് ഇതിന്‍റെ എഴുത്തുകാരൻ. യെഹൂദാ ജനത്തിനുള്ള നാലു സന്ദേശങ്ങളാണ് പ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഹഗ്ഗാ. 2:3 പ്രകാരം പ്രവാചകൻ വിശാലമായ യെരൂശലേം ദൈവാലയം അതിന്‍റെ നാശത്തിനു മുൻപ് കണ്ടതാണ്. പ്രവാസത്തിലിരിക്കുമ്പോള്‍ വൃദ്ധനായ താൻ ദേശത്തിന്‍റെ പഴയ മഹത്വത്തെ ഓർക്കുകയും തന്‍റെ ജനം ചാരങ്ങൾക്കിടയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയും ദേശം പഴയ മഹത്വത്തിലേക്ക് മടങ്ങിവരുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 520.
ബാബിലോണ്‍ പ്രവാസത്തിനു ശേഷം എഴുതപ്പെട്ട പുസ്തകമാണ്.
സ്വീകര്‍ത്താക്കള്‍
പ്രവാസത്തിൽ നിന്നും മടങ്ങി വന്നവരും യെരൂശലേമിൽ പാർക്കുന്നവരും ആയ യെഹൂദാജനം.
ഉദ്ദേശ്യം
ഈ പുസ്തകത്തിലെ പ്രധാന ഉദ്ദേശ്യങ്ങൾ, പ്രവാസത്തിൽ നിന്നും മടങ്ങിവന്ന ജനത്തെ യെരൂശലേം ദൈവാലയത്തിന്‍റെ പുനർനിർമ്മാണം രാജ്യത്തിന്‍റെ ഒരു പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് എന്നും, അത് അവരുടെ വിശ്വാസത്തിന്‍റെ പ്രകടമായ ഒരു ഉദ്യമം ആയിരിക്കുമെന്നും, അതുമൂലം യഹോവ തങ്ങളെ ഉയര്‍ത്തുകയും ആലയവും ആരാധനയും പുനസ്ഥാപിക്കുക വഴി അനുഗ്രഹം ദേശത്തിന്മേല്‍ വരുമെന്നും പറഞ്ഞു ജനത്തെ ഉത്സാഹിപ്പിക്കുന്നു.
പ്രമേയം
ദൈവാലയ പുനര്‍നിർമ്മാണം
സംക്ഷേപം
1. ദൈവാലയം നിർമ്മിക്കാനുള്ള ആഹ്വാനം — 1:1-15
2. കർത്താവിൽ ധൈര്യപ്പെടുക — 2:1-9
3. ജീവിതവിശുദ്ധിക്കുള്ള ആഹ്വാനം — 2:10-19
4. ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസം — 2:20-23
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.