Skip to content
BibleKenya

എസ്ഥേ.

Esther

Introduction from this edition

എസ്ഥേർ

ഗ്രന്ഥകര്‍ത്താവ്

പേര്‍ഷ്യന്‍ സിംഹാസനത്തിനു പരിചിതനായ ഒരു യെഹൂദനായിരിക്കാം ഈ പുസ്തകത്തിന്‍റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. അരമനയിലെ ജീവിത രീതികളെക്കുറിച്ചുള്ള വ്യക്തമായ വിവരണവും പുസ്തകത്തിലെ മറ്റു സംഭവവികാസങ്ങളും കൂട്ടിവായിച്ചാല്‍ എഴുത്തുകാരന്‍ ഇതിനു ദൃക്സക്ഷിയായിരുന്നിരിക്കാം. സെരുബാബേലിനൊപ്പം മടങ്ങിവന്ന യെഹൂദനായിരുന്ന എഴുത്തുകാരന്‍ അവിടെയുണ്ടായിരുന്ന ജനത്തിനു വേണ്ടിയാണ് ഇത് എഴുതിയതെന്നാണ് പണ്ഡിത മതം. മൊര്‍ദേഖായി ആയിരിക്കാം എന്നും തനിക്കു ലഭിച്ച പ്രശംസയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍കൊണ്ട് ഒരുപക്ഷെ മറ്റൊരു സമകാലികന്‍ ആയിരിക്കാം എന്നും ചിലര്‍ വാദിക്കുന്നു.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു. 464-331.

അഹശ്വേരോശ് ഒന്നാമന്‍റെ കാലത്ത് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ശൂശനില്‍ വച്ചായിരുന്നു ഈ സംഭവം നടക്കുന്നത്.

സ്വീകര്‍ത്താക്കള്‍

ഈ പുസ്തകം പുരീം പെരുന്നാളിന്‍റെ ഉത്ഭവ ചരിത്രം വിവരിച്ചു യെഹൂദര്‍ക്ക് വേണ്ടി എഴുതപ്പെട്ടതാണ്. യെഹൂദാ ജനതക്കുവേണ്ടി ദൈവം ഒരുക്കിയ വിടുതലിന്‍റെ ഓര്‍മ്മ പുതുക്കല്‍ ആണ് ഈ പെരുന്നാള്‍. മിസ്രയീമിൽ നിന്നും വിടുവിക്കപ്പെട്ടതിനു സമാനമാണത്.

ഉദ്ദേശ്യം

മനുഷ്യ ഹിതത്തോടുള്ള ദൈവത്തിന്‍റെ പ്രതികരണം, വംശീയമായ മുന്‍വിധികളോട് കര്‍ത്താവിനുള്ള വെറുപ്പും, പ്രതിസന്ധികളെ തരേണം ചെയ്യാനുള്ള ജ്ഞാനം നല്കുവാന്‍ ദൈവത്തിനുള്ള അധികാരത്തെയും വെളിപ്പെടുത്തുകയാണ് ഈ പുസ്തകത്തിന്‍റെ ഉദ്ദേശ്യം. കര്‍ത്താവിന്‍റെ കരങ്ങള്‍ ദൈവജനത്തിന്മേല്‍ പ്രവര്‍ത്തന നിരതമാണ്. എസ്ഥേറിന്‍റെ ജീവിതാനുഭവങ്ങളെ ഉപയോഗിച്ചതുപോലെ ദൈവം തന്‍റെ ഉദ്ദേശ്യങ്ങളും ദിവ്യപദ്ധതികളും പൂര്‍ത്തീകരിക്കുവാന്‍ മനുഷ്യന്‍റെ തീരുമാനങ്ങളെയും പ്രവത്തനങ്ങളെയും ഉപയോഗിക്കുന്നു. പൂരിം പെരുന്നാളിന്‍റെ ഉത്ഭവ രേഖയാണിത്. ഇന്നും പൂരിം ദിനത്തില്‍ യെഹൂദന്മാര്‍ എസ്ഥേറിന്‍റെ പുസ്തകം വായിക്കുന്നു.

പ്രമേയം

സംരക്ഷണം

സംക്ഷേപം

1. എസ്ഥേര്‍ രാജ്ഞിയാകുന്നു. — 1:1-2:23

2. യെഹൂദന്മാര്‍ക്കു നേരിട്ട ആപത്ത്. — 3:1-15

3. എസ്ഥേറിന്‍റെയും മൊർദ്ദെഖായിയുടെയും പ്രവര്‍ത്തനങ്ങള്‍. — 4:1-5:14

4. യെഹൂദാ ജനത്തിന്‍റെ വിടുതല്‍. — 6:1-10:3

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.