Skip to content
BibleKenya

എഫെ.

Ephesians

Introduction from this edition

എഫെസ്യർ

ഗ്രന്ഥകര്‍ത്താവ്

എഫെ. 1:1 പ്രകാരം അപ്പോസ്തലനായ പൗലോസാണ് ഗ്രന്ഥകാരൻ. സഭയുടെ പ്രാരംഭ നാളുകളിൽതന്നെ പൗലോസ് ഈ ലേഖനമെഴുതി എന്നു അപ്പോസ്തലിക പിതാക്കന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (റോമിലെ ക്ലെമന്ത്, ഇഗ്നാത്തിയോസ്, ഹെര്‍മാസ്, പോളികാര്‍പ്).

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം 60.

റോമിലെ കാരാഗൃഹ വാസ കാലത്തായിരിക്കാം പൗലോസ് ഈ ലേഖനം എഴുതുന്നത്.

സ്വീകര്‍ത്താക്കൾ

എഫെസോസിലെ സഭ അതുപോലെ തന്നെ ജനതകൾ ആയിട്ടുള്ള വായനക്കാരെയും പൗലോസ് ലക്ഷ്യമാക്കുന്നു. എഫെ. 2:11-13, ല്‍ തന്‍റെ വായനക്കാരെ “പ്രകൃതിയാല്‍ ജാതികള്‍” “വാഗ്ദത്തത്തിൻ്റെ നിയമങ്ങള്‍ക്ക് അന്യരും” എന്നു പരാമര്‍ശിച്ചിരിക്കുന്നു. പൗലോസ് ഞാൻ ജാതികളായ നിങ്ങൾക്ക് വേണ്ടി ക്രിസ്തുയേശുവിനാൽ ബന്ധിതനായിരിക്കുന്നു (എഫെ 3:1).

ഉദ്ദേശ്യം

ക്രിസ്തുവിന് സമാനമായ പക്വത പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ ഈ ലേഖനത്തെ അംഗീകരിക്കും. യഥാർത്ഥ ദൈവമക്കൾ എന്ന നിലവാരത്തിലേക്ക് ആയി തീരണമെങ്കിൽ ആത്മീയ അച്ചടക്കം കൂടിയേ തീരൂ. ദൈവത്തിന്‍റെ വിളിയെ അനുസരിച്ച് ദൈവ പദ്ധതിയെ നിവർത്തിക്കുവാൻ ഒരു വ്യക്തിയെ ഈ ലേഖനം പ്രാപ്തനാക്കുന്നു. സഭയുടെ സ്വഭാവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും മനസ്സിലാക്കി തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാനുള്ള പ്രബോധനം. ചില പ്രത്യേക ശൈലിയിലുള്ള പരാമർശങ്ങൾ ഒരുപക്ഷേ ജാതീയ വായനക്കാർക്ക് പഴയ മതവുമായി പരിചിതമായിരുന്നിരിക്കാം. ഉദാഹരണത്തിന്, ശിരസ്സും- ശരീരവും, നിറവ്, മര്‍മ്മങ്ങള്‍ യുഗങ്ങൾ അധികാരങ്ങള്‍ മുതലായവ. പൗലോസ് ഈ പദങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ലക്ഷ്യം യേശുക്രിസ്തു സകല അധികാരങ്ങൾക്കും സകലദേവന്മാർക്കും മീതെ ഉന്നതൻ എന്നു പ്രസ്താവിക്കുന്നു.

പ്രമേയം

ക്രിസ്തുവിലുള്ള അനുഗ്രഹങ്ങൾ

സംക്ഷേപം

1. ആമുഖം — 1:1-2

2. ക്രിസ്തുവും സഭയും — 1:3-3:21

3. ക്രിസ്തുവിലുള്ള പുതിയ ജീവിതം — 4:1-6:20

4. ഉപസംഹാരം — 6:21-24

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.