Skip to content
BibleKenya

സഭാ.

Ecclesiastes

Introduction from this edition

സഭാപ്രസംഗി

ഗ്രന്ഥകര്‍ത്താവ്

എഴുത്തുകാരനെകുറിച്ച് ഈ പുസ്തകത്തിൽ വ്യക്തതയില്ല. ‘കെഹലത്’ എന്ന എബ്രായ പദം പ്രസംഗകൻ എന്ന അർത്ഥത്തിലാണ് തർജ്ജമ ചെയ്തിട്ടുള്ളത്. സഭാ 1:1 ല്‍ എഴുത്തുകാരൻ സ്വയം വെളിപ്പെടുത്തുന്നു. ദാവീദിന്‍റെ പുത്രൻ, യെരൂശലേമിലെ രാജാവ്, യെരൂശലേമിലെ മറ്റാരെക്കാളും ഉന്നത ജ്ഞാനം സിദ്ധിച്ചവൻ, സദൃശ്യവാക്യങ്ങള്‍ സമാഹരിച്ചവൻ എന്ന നിലകളിലാണ് എഴുത്തുകാരൻ സ്വയം പരിചയപ്പെടുത്തുന്നത്. ദാവീദിന്‍റെ സന്തതികളിൽ യെരൂശലേമിൽ നിന്ന് അവന്‍റെ സിംഹാസനത്തിന് അവകാശിയായിട്ടാണ് ശലോമോൻ അവരോധിക്കപ്പെടുന്നത് (സഭാ 1:12). ഈ പുസ്തകത്തിലെ എഴുത്തിന്‍റെ ശൈലി ശലോമോൻ രാജാവിന്‍റെതാണ്. എന്നാൽ ചില തെളിവുകളുടെ പശ്ചാത്തലത്തിൽ ശലോമോന്‍റെ മരണത്തിനുശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഈ പുസ്തകം എഴുതപ്പെട്ടത് എന്നും ചിലർ സമർത്ഥിക്കുന്നു.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു 940-931.

സഭാപ്രസംഗികളുടെ പുസ്തകം ശലോമോന്‍റെ അവസാനനാളുകളിൽ ആയിരിക്കാം എഴുതപ്പെട്ടിരിക്കുക.

സ്വീകര്‍ത്താക്കള്‍

പുരാതന യിസ്രായേൽ ജനത്തിനും, ശേഷമുള്ള വായനക്കാർക്കും വേണ്ടിയാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്.

ഉദ്ദേശ്യം

ഈ പുസ്തകം മനുഷ്യര്‍ക്കുള്ള ശക്തമായ താക്കീതാണ്. ദൈവഭയവും ആശ്രയവും ഇല്ലാത്ത ജീവിതം വ്യര്‍ത്ഥവും കാറ്റിനെ പിന്തുടരുന്നതിനു സമാനവുമാണ്. സുഖം, ധനസമൃദ്ധി, ക്രിയാത്മക പ്രവർത്തനങ്ങൾ, ജ്ഞാനം, സന്തുഷ്ടി എന്നിവയൊക്കെ നേടിയാലും ജീവിതത്തിന്‍റെ അന്ത്യത്തിൽ ഇവയെല്ലാം വ്യർത്ഥമാണെന്ന് ഉള്ള ഒരു തിരിച്ചറിവ് നല്കുന്നു. ദൈവത്തിൽ കേന്ദ്രീകരിക്കുമ്പോൾ ആണ് ജീവിതത്തിന് യഥാർത്ഥ അര്‍ത്ഥം കൈവരുന്നത്.

പ്രമേയം

ദൈവികം അല്ലാത്തതെല്ലാം നിരർത്ഥകം.

സംക്ഷേപം

1 ആമുഖം — 1:1-11

2. ജീവിതത്തിലെ പല കാഴ്ചപ്പാടുകളിലും ഉള്ള വ്യര്‍ത്ഥത — 1:12-5:7

3. യഹോവാഭക്തി — 5:8-12:8

4. ഉപസംഹാരം — 12:9-14

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.