അപ്പൊ. പ്ര.
Acts
Introduction from this edition
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ
ഗ്രന്ഥകര്‍ത്താവ്
വൈദ്യനായ ലൂക്കോസ് ആണ് ഗ്രന്ഥകാരൻ. “ഞങ്ങൾ” എന്നപ്രയോഗം പലയിടങ്ങളിലും ലൂക്കോസ് ഉപയോഗിക്കുന്നതിനാൽ അപ്പോസ്തല പ്രവർത്തികളിലെ പല സംഭവങ്ങളുടെയും ദൃക്സാക്ഷിയാണ് അദ്ദേഹം. ലൂക്കോസ് യവന പശ്ചാത്തലമുള്ള ഒരു സുവിശേഷകനാണ്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 60-63.
യെരൂശലേം, ശമര്യാ, ലുദ്ധ, യോപ്പ, അന്ത്യോക്യ, ഇക്കൊന്യ, ലുസ്ത്ര, ദെര്‍ബ, ഫിലിപ്പിയ, തെസ്സലോനീക്ക ബെരോവ, അഥേന, കൊരിന്ത്, എഫേസോസ്, കൈസര്യ, മെലിത്ത, റോം എന്നിവയാണ് പ്രധാന സ്ഥലങ്ങള്‍.
സ്വീകര്‍ത്താക്കൾ
തെയോഫിലോസിന് ആണ് ഇതെഴുതുന്നത്. ആരാണ് തെയോഫിലോസ് എന്നുള്ളതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. ഒരുപക്ഷേ ലൂക്കോസിന് സാമ്പത്തിക സഹായങ്ങള്‍ നല്കുന്ന ഒരാളായിരുന്നിരിക്കാം തെയോഫിലോസ്. “ദൈവ സ്നേഹി” എന്നർത്ഥത്തിൽ ലോകത്താകമാനമുള്ള ക്രൈസ്തവ ജനത്തെ ഉദ്ദേശിച്ചാണ് എന്നും അഭിപ്രായങ്ങളുണ്ട്.
ഉദ്ദേശ്യം
സഭയുടെ ഉത്ഭവവും വളർച്ചയുമാണ് ഈ പുസ്തകത്തിന്‍റെ ഇതിവൃത്തം. അതുപോലെ യോഹന്നാൻ സ്നാപകനില്‍ തുടങ്ങി യേശുക്രിസ്തു, അപ്പോസ്തലന്മാരിലൂടെ പറയപ്പെട്ട സുവിശേഷത്തിന്‍റെ ജൈത്രയാത്രയാണിത്. പെന്തക്കോസ്ത് നാളിൽ സഭയുടെമേൽ പരിശുദ്ധാത്മാവ് വന്നതിനു ശേഷമുള്ള സഭയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയും മറ്റിടങ്ങളിലേക്ക് വ്യാപിച്ചതിൻ്റെ ചരിത്രവും കൂടിയാണിത്.
പ്രമേയം
സുവിശേഷത്തിന്‍റെ പരക്കല്‍
സംക്ഷേപം
1. സാക്ഷികളായിത്തീരുവാനുള്ള ഒരുക്കം — 1:1-26
2. യെരൂശലേമിലുള്ള സാക്ഷ്യം — 2:1-8:3
3. യെഹൂദ്യയിലും ശമര്യയിലുമുള്ള സാക്ഷ്യം — 8:4-12:25
4. പൗലോസിന്‍റെ പ്രവർത്തനങ്ങൾ — 13:1-28:31
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.