Skip to content
BibleKenya

3 യോഹ.

3 John

Introduction from this edition

3 യോഹന്നാൻ

ഗ്രന്ഥകര്‍ത്താവ്

യോഹന്നാന്‍റെ മൂന്നു ലേഖനങ്ങളുടെയും രചയിതാവ് ഒരു വ്യക്തി തന്നെയാണ്. ഭൂരിഭാഗം പണ്ഡിതരും യോഹന്നാൻ അപ്പോസ്തലൻ എന്ന പേരാണ് നിർദ്ദേശിക്കുന്നതെങ്കിലും “മൂപ്പൻ“ എന്നു യോഹന്നാൻ തന്നെ വിശേഷിപ്പിക്കുന്നു. സഭയിലെ തന്‍റെ പ്രാധാന്യവും പ്രായാധിക്യവും അതുപോലെ രണ്ടാം ലേഖനത്തിന്‍റെ കെട്ടുംമട്ടും, കണക്കിലെടുത്താല്‍ ഇത് യോഹന്നാന്‍റെ രചനയാണെന്ന് നിസ്സംശയം പറയാം.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം. 85-95.

ഏഷ്യാമൈനറിലെ എഫെസൊസിൽ വച്ചു യോഹന്നാൻ ഈ ലേഖനം എഴുതി.

സ്വീകര്‍ത്താക്കൾ

ഗായോസ് എന്ന വ്യക്തിക്കാണ് ഈ ലേഖനം എഴുതുന്നത്. അപ്പോസ്തലനുമായി അടുത്ത ബന്ധമുള്ള ഒരു സഭയിലെ പ്രധാന വ്യക്തി ആയിരുന്നിരിക്കാം ഗയോസ്. ഗായോസിൻ്റെ ആതിഥ്യം പ്രസിദ്ധമായിരുന്നു.

ഉദ്ദേശ്യം

പ്രാദേശിക സഭകളിൽ നേതൃത്വം വഹിക്കുന്നവര്‍ അഹങ്കരിക്കുകയും സ്വയം ഉയർത്തുകയും ചെയ്യുന്ന നടപടിയെ വിമർശിക്കുകയും, പ്രാപ്തിക്കു ഒത്തവണ്ണം നല്ല വേലക്കാരെ കരുതുന്ന ഗായോസിൻ്റെ പ്രവർത്തികളെ ശ്ലാഘിക്കുകയും (5-8), ക്രിസ്തുവിന്‍റെ ഹേതുവിനേക്കാള്‍ പ്രാധാന്യത്തില്‍ സ്വന്തം ആവശ്യങ്ങൾ വയ്ക്കുന്ന ദിയൊത്രെഫെസിൻ്റെ നിന്ദ്യമായ പെരുമാറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും (9), ദെമേത്രിയൊസിൻ്റെ നല്ല സാക്ഷ്യത്തെ യോഹന്നാൻ അഭിനന്ദിക്കുകയും ചെയ്യുന്നു (12).

പ്രമേയം

വിശ്വാസികളുടെ ആതിഥ്യം

സംക്ഷേപം

1. ആമുഖം — 1:1-4

2. സഞ്ചാര ശുശ്രൂഷകന്മാർക്ക് കൊടുക്കേണ്ട ആതിഥ്യമര്യാദ — 1:5-8

3. തിന്മയെ വിട്ടു നന്മയെ അനുകരിക്കുക — 1:9-12

4. ഉപസംഹാരം — 1:13-15

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.