Skip to content
BibleKenya

2 തിമൊ.

2 Timothy

Introduction from this edition

2 തിമൊഥെയൊസ്

ഗ്രന്ഥകര്‍ത്താവ്

റോമിലെ തടവില്‍നിന്ന് പുറത്തുവന്ന ശേഷം പൗലോസ് തന്‍റെ നാലാമത്തെ മിഷനറി യാത്രയിൽ ഒന്നാമത്തെ ലേഖനം എഴുതി. അതിനുശേഷം വീണ്ടും നീറോയുടെ കാലത്ത് തടവറയിൽ അകപ്പെടുന്നു. ഈ കാലയളവിലാണ് തിമോഥെയോസിന് രണ്ടാം ലേഖനം എഴുതുന്നത്. ഒന്നാം പ്രാവശ്യം അദ്ദേഹം ഒരു വാടകവീട്ടിൽ (അ. പ്ര 28:30), വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. പക്ഷേ രണ്ടാം പ്രാവശ്യം ഒരു കുറ്റവാളിയെപ്പോലെ (2 തിമൊ 1:16; 2:9) റോമിലെ തടവറക്കുള്ളിൽ (2 തിമൊ 4:13), ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു. തന്‍റെ പ്രവർത്തനങ്ങള്‍ അതിന്‍റെ അന്ത്യത്തിലേക്ക് എത്തി എന്നു മനസ്സിലാക്കിയ പൗലോസ് തന്‍റെ “നിര്യാണകാലം” അടുത്തിരിക്കുന്നു എന്നെഴുതി (2 തിമൊ 4:6-8).

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം 66-67.

രണ്ടാം കാരാഗൃഹ വാസകാലത്ത് റോമിലെ തടവറയിൽ തന്‍റെ രക്തസാക്ഷിത്വവും കാത്തുകൊണ്ട് കഴിയുന്ന കാലത്താണ് ഈ ലേഖനം രചിച്ചത്.

സ്വീകര്‍ത്താക്കൾ

തിമോഥെയോസ് ആണ് ലേഖനത്തിന്‍റെ പ്രധാന ഗുണഭോക്താവ്. എന്നാൽ ഈ ലേഖനം മറ്റു സഭകൾക്കും കൈമാറിയതായി കാണുന്നു.

ഉദ്ദേശ്യം

തിമോഥെയോസില്‍ താൻ ഭരമേൽപ്പിച്ച ദൗത്യം ധൈര്യത്തോടും (2 തിമൊ 1:3-14), ശ്രദ്ധ കേന്ദ്രീകരിച്ചും (2 തിമൊ 2:1-26), സഹിഷ്ണതയോടെയും (2 തിമൊ 3:14-17; 4:1-8) മുൻപോട്ടു കൊണ്ടുപോകാൻ അവസാനമായി നൽകുന്ന പ്രബോധനമാണിത്.

പ്രമേയം

വിശ്വസ്ത ശുശ്രൂഷയുടെ ഭരമേൽപ്പിക്കൽ

സംക്ഷേപം

1. ആമുഖം — 1:1-2

2. ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യരുത് — 1:3-18

3. ക്രിസ്തുവിന് വേണ്ടി കഷ്ടം സഹിക്കുക — 2:1-26

4. കാലത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് — 3:1-13

5. തിരുവെഴുത്തും അധ്യാപകനും — 3:14-4:5

6. സമാപന അപേക്ഷയും ആശീർവാദവും. — 4:6-22

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.