Skip to content
BibleKenya

2 ശമു.

2 Samuel

Introduction from this edition

2 ശമൂവേൽ

ഗ്രന്ഥകര്‍ത്താവ്

ലേഖകൻ ആരെന്ന് ഈ പുസ്തകത്തിൽ വ്യക്തമല്ല. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശമൂവേൽ പ്രവാചകന്‍റെ മരണശേഷമാണ് രചന നടന്നിട്ടുള്ളത്. യഥാർത്ഥത്തിൽ ഒന്നും രണ്ടും ശമുവേല്‍ ഒരു ഗ്രന്ഥത്തിന്‍റെ ഭാഗമായിരുന്നു. സെപ്റ്റജിന്‍റ് പരിഭാഷകരാണ് രണ്ടു പുസ്തകമാക്കി തിരിച്ചത്. ഒന്നാം പുസ്തകം ശൗലിന്‍റെ മരണത്തോടെ അവസാനിക്കുകയും രണ്ടാം പുസ്തകം ദാവീദിന്‍റെ ഭരണകാലത്ത് ആരംഭിക്കുകയും ചെയ്യുന്നു. ദാവീദ് എല്ലാ ഗോത്രങ്ങൾക്കും രാജാവായിത്തീർന്നത് എപ്രകാരമെന്ന് വിവരിക്കുന്നു.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു 1050-722.

ബാബിലോന്യ പ്രവാസകാലത്ത് രചിക്കപ്പെട്ടു, ഡ്യുട്ടറോണമിസ്റ്റു ചരിത്രത്തിന്‍റെ ഭാഗമായിരുന്നു ഇത്.

സ്വീകര്‍ത്താക്കള്‍

യഥാർത്ഥശ്രോതാക്കൾ ദാവീദിന്‍റെയും ശലോമോന്‍റെയും കാലത്ത് ജീവിച്ചിരുന്ന യിസ്രായേൽജനം. അതുപോലെ അവരുടെ വരുംതലമുറയ്ക്കും കൂടിയുള്ളത്.

ഉദ്ദേശ്യം

രണ്ടാം പുസ്തകം ദാവീദിന്‍റെ വാഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകം ദാവീദ്യ ഉടമ്പടിയെ ചരിത്രത്തിന്‍റെ പശ്ചാത്തലത്തിൽ വെളിപ്പെടുത്തുന്നു. ദാവീദ് യെരൂശലേമിനെ രാഷ്ട്രീയമായും മതപരമായും പ്രധാന കേന്ദ്രമായി ഉയർത്തുന്നു (2 ശമു. 5:6-12; 6:1-17). യഹോവയുടെ വാക്കുകളും (2 ശമു. 7:4-16), ദാവീദിന്‍റെ അന്തിമ വാക്കുകളും (2 ശമു. 23:1-7) ഇതില്‍ കാണാന്‍ കഴിയുന്നു. ദൈവത്താൽ സ്ഥാപിക്കപ്പെട്ട രാജ്യത്തിന്‍റെ പ്രാധാന്യത, അതുപോലെ സഹസ്രാബ്ദ ഭരണത്തിലെ മശിഹായുടെ രാജ്യത്തെയും പ്രാഥമികമായി സൂചിപ്പിക്കുന്നു.

പ്രമേയം

ഏകീകരണം

സംക്ഷേപം

1. യെഹൂദയില്‍ ദാവീദിന്‍റെ വാഴ്ച — 1:1-4:12

2. മുഴുവന്‍ യിസ്രായേലില്‍ ദാവീദിന്‍റെ വാഴ്ച — 5:1-20:26

3. അനുബന്ധം — 21:1-24:25

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.