Skip to content
BibleKenya

2 പത്രൊ.

2 Peter

Introduction from this edition

2 പത്രൊസ്

ഗ്രന്ഥകര്‍ത്താവ്

ലേഖകൻ അപ്പോസ്തലനായ പത്രോസ് ആണ് (2 പത്രൊ 1:1). താന്‍ യേശുവിന്‍റെ രൂപാന്തരപ്പെടലിനു സാക്ഷിയായിരുന്നു (2 പത്രൊ 1:16-18). സുവിശേഷങ്ങളില്‍ പറയുന്ന പ്രകാരം അവിടെ യേശുവിനൊപ്പം മറുരൂപ മലയില്‍ ഉണ്ടായിരുന്ന മൂന്നു പേരില്‍ ഒരാള്‍ പത്രോസ് ആയിരുന്നു (മറ്റുള്ളവര്‍ യാക്കോബ്, യോഹന്നാൻ). ലേഖകന്‍റെ നിര്യാണത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നിടത്ത് രക്തസാക്ഷിത്വമാകാം ഉദ്ദേശിക്കുന്നത് (2 പത്രൊ 1:14). യോഹ 21:18-19 ൽ യേശു പത്രോസിന്‍റെ രക്തസാക്ഷിത്വത്തെപ്പറ്റി പ്രസ്താവിക്കുന്നു.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം 65 - 68.

ഒരുപക്ഷേ റോമിൽവച്ച് ആയിരിക്കാം ഈ ലേഖനം എഴുതിയിട്ടുള്ളത്. കാരണം തന്‍റെ അവസാന നാളുകൾ അവിടെയാണ് ചിലവഴിച്ചത്.

സ്വീകര്‍ത്താക്കൾ

ഒന്നാമത്തെ ലേഖനം പോലെതന്നെ വടക്കേ ഏഷ്യാമൈനറിൽ പാര്‍ക്കുന്ന ക്രൈസ്തവജനത്തിനാണ് ഇതെഴുതുന്നത്.

ഉദ്ദേശ്യം

വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ ഓര്‍മ്മപ്പെടുത്തുക എന്നതാണ് മുഖ്യ ഉദ്ദേശ്യം (2 പത്രൊ 1:12-13, 16-21). വരും തലമുറയിലെ വിശ്വാസികള്‍ക്കുള്ള അപ്പോസ്തലിക പാരമ്പര്യ നിർദ്ദേശങ്ങൾ (2 പത്രൊ 1:15), ക്രിസ്ത്യാനികള്‍ നേരിടുവാന്‍ പോകുന്ന അപകടങ്ങള്‍ (2 പത്രൊ 1:13-14; 2:1-3), ദുരുപദേഷ്ടാക്കന്മാരുടെ വരവ് എന്നിവയെ പറ്റി പത്രോസ് ഓര്‍മ്മിപ്പിക്കുന്നു (2 പത്രൊ 2:1-22). അവര്‍ കര്‍ത്താവിന്‍റെ വരവിനെ നിഷേധിക്കുന്നതിനെ പറ്റിയും താന്‍ മുന്നറിയിപ്പ് നല്കുന്നു (2 പത്രൊ 3:3-4).

പ്രമേയം

ദുരുപദേഷ്ടാക്കന്മാർക്കെതിരെ മുന്നറിയിപ്പ്

സംക്ഷേപം

1. അഭിവാദ്യം — 1:1, 2

2. ക്രിസ്തീയ ഗുണങ്ങളിൽ വളരുക — 1:3-11

3. പത്രോസിന്‍റെ സന്ദേശത്തിന്‍റെ ഉദ്ദേശ്യം — 1:12-21

4. ദുരുപദേഷ്ടാക്കന്മാർക്കെതിരെ മുന്നറിയിപ്പ് — 2:1-22

5. ക്രിസ്തുവിന്‍റെ മടങ്ങിവരവ് — 3:1-16

6. ഉപസംഹാരം — 3:17, 18

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.