Skip to content
BibleKenya

2 രാജാ.

2 Kings

Introduction from this edition

2 രാജാക്കന്മാർ

ഗ്രന്ഥകര്‍ത്താവ്

ഒന്നും രണ്ടും രാജാക്കൻമാരുടെ പുസ്തകങ്ങൾ ഒരു പുസ്തകമായാണ് എഴുതപ്പെട്ടത്. യെഹൂദ പാരമ്പര്യമനുസരിച്ച് യിരെമ്യാപ്രവാചകനാണ് എഴുത്തുകാരൻ. എന്നാൽ ചില ആധുനിക പണ്ഡിതന്മാർ അജ്ഞാതരായ ഡ്യുട്ടറോണമിസ്റ്റുകള്‍ എന്നറിയപ്പെടുന്ന എഴുത്തുകാരാണ് എന്നു വാദിക്കുന്നു. ഈ പുസ്തകം ആവർത്തന പുസ്തകത്തിലെ പ്രമേയത്തെ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ദൈവത്തോടുള്ള അനുസരണം അനുഗ്രഹം വരുത്തുന്നു, അനുസരണക്കേട് ശാപവും.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു 590-538.

പുസ്തകത്തിന്‍റെ രചനാകാലത്ത് ഒന്നാമത്തെ ദൈവാലയം നിലവിലുണ്ടായിരുന്നു.

സ്വീകര്‍ത്താക്കള്‍

യിസ്രായേൽ ജനവും, മറ്റു വായനക്കാരും.

ഉദ്ദേശ്യം

ഈ പുസ്തകം രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിന്‍റെ തുടർച്ചയാണ്. വിഭജിക്കപ്പെട്ട രാജ്യത്തിന്‍റെയും രാജാക്കന്മാരുടേയും ചരിത്രത്തെ പ്രതിപാദിക്കുന്നു. യിസ്രായേല്‍ അശ്ശൂരിലേക്കും യെഹൂദ്യര്‍ ബാബിലോണിലേക്കും പ്രവാസികളായി പിടിച്ചു കൊണ്ടുപോകപ്പെടുന്നതോടെ ഈ പുസ്തകം അവസാനിക്കുന്നു.

പ്രമേയം

ചിതറപ്പെടല്‍

സംക്ഷേപം

1. എലീശയുടെ ശുശ്രൂഷ — 1:1-8:29

2. ആഹാബ്യ വംശത്തിന്‍റെ അന്ത്യം — 9:1-11:21

3. യോവാശ് മുതല്‍ പ്രവാസം വരെ — 12:1-17:41

4. ഹിസ്കീയാവ് മുതല്‍ പ്രവാസം വരെ — 18:1-25:30

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.