1 തിമൊ.
1 Timothy
Introduction from this edition
1 തിമൊഥെയൊസ്
ഗ്രന്ഥകര്‍ത്താവ്
ഈ ലേഖനത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് പൗലോസ് ആണ്. ആദ്യ വാക്യത്തില്‍ പൗലോസ് പറയുന്നു “ദൈവേഷ്ടപ്രകാരം യേശുക്രിസ്തുവിന്‍റെ അപ്പോസ്തലൻ.” ആദിമ സഭ ഇത് പൌലോസിൻ്റെ രചനയാണെന്ന് അംഗീകരിച്ചിരുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 62 - 64.
പൗലോസ് തിമോഥെയോസിനെ എഫെസോസില്‍ വിട്ടു മക്കെദോന്യയിലേക്ക് പോയി അവിടെവച്ചാണ് ലേഖനം എഴുതിയത് (1 തിമോ. 1:3; 3:14, 15).
സ്വീകര്‍ത്താക്കൾ
തന്‍റെ മിഷനറി യാത്രകളിൽ സഹകാരിയായി പ്രവർത്തിച്ച തിമോഥെയോസിനും അതുപോലെ സഭയ്ക്കും വേണ്ടിയാണ് ഈ ലേഖനം എഴുതപ്പെട്ടത്.
ഉദ്ദേശ്യം
ദൈവത്തിന്‍റെ സഭയെ എപ്രകാരം നയിക്കേണം എന്നുള്ളതിനെപ്പറ്റി തിമോഥെയോസിന് നൽകുന്ന നിർദ്ദേശങ്ങളും (1 തിമോ 3:14-15), അവയെ എപ്രകാരം പാലിക്കേണം എന്നുള്ളതിനെപ്പറ്റിയും പൗലോസ് വിശദീകരിക്കുന്നു. സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായ ജീവനുള്ള ദൈവത്തിന്‍റെ സഭയായ ദൈവത്തിന്‍റെ ഭവനത്തിൽ ആളുകൾ എങ്ങനെ പെരുമാറണമെന്ന് അവർ അറിയുന്നതിനാണ് താൻ എഴുതുന്നതെന്ന് അദ്ദേഹം പറയുന്നു. പൗലോസ് ലേഖനം അയയ്‌ക്കുന്നതും സഭകളെ എങ്ങനെ ശക്തിപ്പെടുത്താമെന്നും പടുത്തുയർത്താമെന്നും തന്‍റെ ആളുകളെ ഉപദേശിക്കുന്നതായി ഈ ഭാഗത്തിൽ കാണുന്നു. ഈ ലേഖനത്തിന്‍ മേലുള്ള പൗലോസിന്‍റെ ഉദ്ദേശ്യം ഇതിൽ നിന്നും വ്യക്തമാണ്.
പ്രമേയം
ഒരു യുവശിഷ്യനുള്ള നിർദ്ദേശങ്ങൾ
സംക്ഷേപം
1. അഭിവാദനം — 1:1-3
2. ദുരുപദേഷ്ടാക്കന്മാർ — 1:4-11
3. പൊതു ആരാധനയും സ്ത്രീകൾക്കുള്ള പങ്കും — 2:1-15
4. ദൈവസഭയുടെ മൂപ്പന്മാർ, ശുശ്രൂഷകന്മാർ — 3:1-12
5. വിധവകൾക്കും മൂപ്പന്മാർക്കും അടിമകൾക്കുമുള്ള ഉപദേശങ്ങൾ — 5:1-25; 6:1-2
6. അത്യാഗ്രഹം ഉപേക്ഷിച്ച് ദിവ്യസ്വഭാവം കൈവരുത്തുക — 6:3-21
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.