1 തെസ്സ.
1 Thessalonians
Introduction from this edition
1 തെസ്സലൊനീക്യർ
ഗ്രന്ഥകര്‍ത്താവ്
പൗലോസിനെ ഈ ലേഖനത്തിന്‍റെ എഴുത്തുകാരനായി രണ്ടിടങ്ങളിൽ പറഞ്ഞിരിക്കുന്നു (1 തെസ്സ 1:1; 2:18). ശീലാസിനോടും തിമോഥെയോസിനോടും ചേർന്ന് തന്‍റെ രണ്ടാമത്തെ മിഷനറി യാത്രയിലാണ് പൗലോസ് ഈ സഭ സ്ഥാപിച്ചത് (പ്രവർത്തികൾ 17:19). തെസ്സലോനീക്കയില്‍ നിന്നും പോയതിനു ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ആണ് ഈ ലേഖനം എഴുതപ്പെട്ടത്. തെസ്സലോനീക്യയിൽ പൗലോസിന്‍റെ ശുശ്രൂഷ നിമിത്തം യഹൂദന്മാര്‍ മാത്രമല്ല ജനതകളായവരും വിശ്വാസത്തിലേക്ക് വരുന്നതിന് ഇടയായി. ധാരാളം ജനതകളായവർ വിഗ്രഹങ്ങളെ ഉപേക്ഷിച്ച് സഭകളിലേക്ക് വന്നു. എന്നാൽ യെഹൂദർക്ക് അതൊരു പ്രശ്നമായിരുന്നില്ല (1 തെസ്സ 1:9).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 51.
കൊരിന്തില്‍ വച്ചാണ് പൗലോസ് തെസ്സലൊനീക്യ സഭയ്ക്കുള്ള ആദ്യലേഖനം എഴുതുന്നത്.
സ്വീകര്‍ത്താക്കൾ
1 തെസ്സ 1:1 തെസ്സലോനീക്യയിലുള്ള സഭയ്ക്കാണ് ഈ ലേഖനം എഴുതപ്പെട്ടത് എങ്കിലും പൊതുവായി എല്ലാ കാലത്തുമുള്ള ക്രൈസ്തവ ജനതക്കും കൂടിയാണ്.
ഉദ്ദേശ്യം
പുതിയ വിശ്വാസികളെ പ്രതിസന്ധികളിൽ വിശ്വാസത്തിൽ നിലനിൽക്കുവാൻ പ്രോത്സാഹിപ്പിക്കുക (1 തെസ്സ 3:35). വിശുദ്ധ ജീവിതത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുക, ക്രിസ്തുവിന്‍റെ വരവിനു മുൻപ് മരിക്കുന്ന ഭക്തന്മാരെ സംബന്ധിച്ചുള്ള സംശയം ദുരീകരിക്കുക (1 തെസ്സ 4: 13-18), ധാർമ്മികമായും പ്രായോഗികമായും തിരുത്തുക എന്നതാണ് പൗലോസ് ഈ ലേഖനം എഴുതിയതിൻ്റെ ഉദ്ദേശ്യങ്ങള്‍.
പ്രമേയം
സഭയെക്കുറിച്ചുള്ള ഉത്‌കണ്‌ഠ
സംക്ഷേപം
1. നന്ദി പ്രകാശനം — 1:1-10
2. അപ്പോസ്തലിക പ്രവർത്തനങ്ങൾക്കുള്ള പ്രതിരോധം — 2:1-3:13
3. തെസ്സലോനീക്യക്കാര്‍ക്കുള്ള പ്രബോധനങ്ങൾ — 4:1-5:22
4. സമാപന പ്രാർത്ഥനയും ആശീർവാദവും — 5:23-28
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.