Skip to content
BibleKenya

1 ശമു.

1 Samuel

Introduction from this edition

1 ശമൂവേൽ

ഗ്രന്ഥകര്‍ത്താവ്

പുസ്തകം എഴുത്തുകാരനെ വെളിപ്പെടുത്തുന്നില്ല. ഈ പുസ്തകം പ്രധാനമായും ശമുവേല്‍ പ്രവാചകന്‍റെ ജീവചരിത്രം ആയതുകൊണ്ട് പ്രവാചകൻ തന്നെ ആയിരിക്കാം എഴുത്തുകാരൻ. അല്ലെങ്കിൽ പ്രവാചകനായിരിക്കാം രചനക്ക് ആധാരമായ വിവരങ്ങള്‍ 1 ശമു. 1:1-24:22 നല്കിയത്. ഈ പുസ്തകത്തിന്‍റെ ഒരു ഭാഗം പ്രവാചകൻ എഴുതുവാന്‍ സാധ്യതയുണ്ട്. പ്രധാനപ്പെട്ട എഴുത്തുകാർ നാഥാന്‍ പ്രവാചകനും ഗാദ് എന്ന ചരിത്രകാരനുമാണ്.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു. 1050-722.

ഈ പുസ്തകം എഴുതുമ്പോൾ യിസ്രായേൽ രാഷ്ട്രം വിഭജിക്കപ്പെട്ടിരുന്നു. യിസ്രായേൽ എന്നും യെഹൂദ്യ എന്നും രണ്ടു പേരുകളില്‍ രാജ്യം പരാമര്‍ശിക്കപ്പെടുന്നു (1 ശമു. 11:8; 17:52; 18:16; 2 ശമു. 5:5; 11:11; 12:8; 19:42-43; 24:1,9).

സ്വീകര്‍ത്താക്കള്‍

ഈ പുസ്തകത്തിന്‍റെ യഥാർത്ഥശ്രോതാക്കൾ വിഭജിക്കപ്പെട്ട രാജ്യത്തിന്‍റെ രാജാക്കന്മാരാണ്. ദാവീദ് വംശത്തിന് മേലുള്ള ദിവ്യമായ പദ്ധതിയുടെ സാധുതയും ഉദ്ദേശ്യവും അവരെ അറിയിക്കുക എന്നതാണ് ലക്ഷ്യം.

ഉദ്ദേശ്യം

യിസ്രായേൽജനം കനാൻ നാട്ടിൽ ന്യായാധിപന്മാരുടെ ഭരണത്തില്‍നിന്നും രാജഭരണത്തിലേക്ക് പ്രവേശിക്കുന്നു ചരിത്രമാണ് 1 ശമൂവേൽ. ശമൂവേൽ അവസാനത്തെ ന്യായാധിപനായി എഴുന്നേൽക്കുകയും യിസ്രായേലിന്‍റെ ആദ്യ രാജാക്കന്മാരായി ശൗലിനെയും ദാവീദിനെയും അഭിഷേകം ചെയ്യുകയും ചെയ്യുന്നു.

പ്രമേയം

സ്ഥിതി ഭേദം

സംക്ഷേപം

1. ശമുവേലിന്‍റെ ജീവിതവും ശുശ്രൂഷയും — 1:1-8:22

2. യിസ്രായേലിലെ രാജാവായ ശൗലിന്‍റെ ജീവിതം — 9:1-12:25

3. ശൗല്‍ രാജാവെന്ന നിലയിൽ പരാജയപ്പെടുന്നു — 13:1-15:35

4. ദാവീദിന്‍റെ ജീവിതം — 16:1-20:42

5. യിസ്രായേലിന്‍റെ രാജാവായി ദാവീദിന്‍റെ ഭരണം — 21:1-31:13

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.