1 പത്രൊ.
1 Peter
Introduction from this edition
1 പത്രൊസ്
ഗ്രന്ഥകര്‍ത്താവ്
ആദ്യ വാക്യത്തിൽ തന്നെ എഴുത്തുകാരനായി അപ്പോസ്തലനായ പത്രോസിന്‍റെ പേര് കാണാം. സ്വയം “യേശുക്രിസ്തുവിന്‍റെ അപ്പോസ്തലൻ“ എന്നും വിളിക്കുന്നു. ക്രിസ്തുവിന്‍റെ കഷ്ടങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ (1 പത്രൊ 2:21-24, 3:18, 4:1, 5:1) എപ്പോഴും പത്രോസിന്‍റെ മനസ്സില്‍ മുറിവുകളായി ശേഷിച്ചിരുന്നു എന്നു മനസ്സിലാക്കാം. മർക്കോസിനെ അദ്ദേഹത്തിന്‍റെ “മകനേ” (1 പത്രൊ 5:13), എന്ന സംബോധനയില്‍ ആ ചെറുപ്പക്കാരനോടുള്ള വാൽസല്യം കാണാം (അ. പ്ര. 12:12). ഈ വസ്തുതകളെല്ലാം പത്രോസിന്‍റെ ഗ്രന്ഥകര്‍ത്തൃത്വം ഉറപ്പിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും സ്ഥലം
ഏകദേശം ക്രിസ്താബ്ദം 60 – 64.
5:13 ൽ ബാബിലോണിലെ സഭയിൽ നിന്നുള്ള വന്ദനം അറിയിക്കുന്നു.
സ്വീകര്‍ത്താക്കൾ
ഏഷ്യാമൈനറിൻ്റെ വടക്കൻ ഭാഗങ്ങളിൽ ചിതറപ്പെട്ട ക്രൈസ്തവ വിശ്വാസികൾക്കാണ് ഈ കത്തെഴുതുന്നത്. യഹൂദരും ജാതികളും ഉൾപ്പെടുന്ന ഒരു സമൂഹത്തോട് ആയിരിക്കാം പത്രോസ് ഇതെഴുതിയത്.
ഉദ്ദേശ്യം
വിശ്വാസത്തിന്‍റെ പരിശോധനയിലൂടെ കടന്നുപോകുന്ന ജനത്തെ ഉറപ്പിക്കുകയും, ദൈവകൃപ പ്രാപിക്കേണ്ടതിന് ക്രിസ്ത്യാനിത്യത്തിലേക്ക് വരേണ്ടത് ആവശ്യകതയാണ് എന്നു അവരെ ബോധ്യപ്പെടുത്തുകയാണ് പത്രോസിന്‍റെ ഉദ്ദേശ്യം. 1 പത്രോ 5:12 ല്‍ ദൈവത്തിന്‍റെ സത്യകൃപയില്‍ ഉറച്ചു നില്കാന്‍ പ്രബോധിപ്പിക്കുന്നു. പീഡനങ്ങൾ പത്രോസിന്‍റെ ശ്രോതാക്കളെ ബാധിച്ചിരിക്കാം. ഈ ലേഖനം ഏഷ്യാമൈനറിൻ്റെ വടക്കൻ ഭാഗങ്ങളിൽ പീഢ അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആണ്.
പ്രമേയം
കഷ്ടതയോടുള്ള പ്രതികരണം
സംക്ഷേപം
1. അഭിവാദനം — 1:1, 2
2. കൃപയ്ക്കായി ദൈവത്തെ വാഴ്ത്തുന്നു — 1:3-12
3. ജീവിത വിശുദ്ധിയ്ക്കായുള്ള പ്രബോധനം — 1:13-5:12
4. സമാപന വന്ദനം — 5:13, 14
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.