Skip to content
BibleKenya

1 യോഹ.

1 John

Introduction from this edition

1 യോഹന്നാൻ

ഗ്രന്ഥകര്‍ത്താവ്

ഈ ലേഖനത്തില്‍ എഴുത്തുകാരനെപ്പറ്റി സൂചനകളില്ല. എന്നാൽ ആദിമ സഭ അപ്പോസ്തലനായ യോഹന്നാൻ എഴുതി എന്നു അംഗീകരിച്ചിട്ടുണ്ട് (ലൂക്കോസ് 6:13,14). മൂന്നു ലേഖനങ്ങളിലും യോഹന്നാന്‍റെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും ശക്തമായ മൂന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ യോഹന്നാന്‍ എഴുതി എന്ന് ഉറപ്പിക്കാം. ഒന്നാമത് ഒന്ന് രണ്ടു നൂറ്റാണ്ടുകളിലെ എഴുത്തുകാരൻ ഇത് യോഹന്നാന്‍റെ രചനയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. രണ്ടാമത് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലി യോഹന്നാന്‍റെ സുവിശേഷത്തിൻ്റെതാണ്. മൂന്നാമതായി എഴുത്തുകാരൻ യേശുവിനെ മുഖാമുഖമായി കാണുകയും അവനെ സ്പർശിച്ചിട്ടുമുള്ളതായി പറഞ്ഞിരിക്കുന്നു (1 യോഹ 1:14, 4:14).

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം എ. ഡി 85-95.

യോഹന്നാൻ ഈ ലേഖനം എഫെസൊസിൽ വച്ചു എഴുതി. അപ്പോസ്തലൻ തന്‍റെ വാർദ്ധക്യ കാലം ചിലവഴിച്ചത് അവിടെയാണ്.

സ്വീകര്‍ത്താക്കൾ

ആർക്കുവേണ്ടിയാണ് ലേഖനം എഴുതപ്പെട്ടതെന്ന് സ്പഷ്ടമല്ല. എന്നിരുന്നാലും വിശ്വാസസമൂഹത്തിന് എഴുതപ്പെട്ടു എന്നാണ് ഇതിന്‍റെ ഉള്ളടക്കം ചൂണ്ടിക്കാണിക്കുന്നത് (1 യോഹ. 1:34, 2:12-14). വിവിധയിടങ്ങളിൽ ഉള്ള വിശുദ്ധന്മാർക്ക് വേണ്ടി എഴുതപ്പെട്ടു. പൊതുവായി പറഞ്ഞാൽ എവിടെയുമുള്ള ക്രൈസ്തവ ജനത്തിന് വേണ്ടി (1 യോഹ 2:1).

ഉദ്ദേശ്യം

കൂട്ടായ്മയെ പരിപോഷിപ്പിക്കുവാനും, സന്തോഷം ഉള്ളവരായി പാപത്തിൽനിന്ന് ഒഴിവുള്ളവരായി രക്ഷാ നിർണ്ണയം പ്രാപിച്ച് യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂട്ടായ്മയിൽ നിലനില്ക്കുവാനുമുളള ആഹ്വാനം ആണ് ഈ ലേഖനം. സഭയിൽ നിന്നും പുറത്താക്കപ്പെട്ട ദുരുപദേഷ്ടാക്കന്മാർ സഭയിൽ നിന്നും അനേകരെ സുവിശേഷത്തിന്‍റെ സത്യത്തിൽനിന്ന് തെറ്റിക്കുവാൻ ശ്രമിക്കുന്നു എന്ന പ്രശ്നത്തെയും ഈ ലേഖനം കൈകാര്യം ചെയ്യുന്നു.

പ്രമേയം

ദൈവവുമായുള്ള കൂട്ടായ്മ

സംക്ഷേപം

1. ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിൻ്റെ യാഥാർത്ഥ്യം. — 1:1-4

2. കൂട്ടായ്മ — 1:5-2:17

3. വഞ്ചന തിരിച്ചറിയുക — 2:18-27

3. വിശുദ്ധ ജീവിതത്തെക്കുറിച്ച് പ്രബോധനം — 2:28-3:10

4. സ്നേഹമാണ് അടിസ്ഥാനം — 3:11-24

5. അശുദ്ധാത്മാക്കളെ വിവേചിക്കുക — 4:1-6

6. വിശുദ്ധീകരണത്തിൻ്റെ ആവശ്യകത — 4:7-5:21

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.