Skip to content
BibleKenya

1 കൊരി.

1 Corinthians

Introduction from this edition

1 കൊരിന്ത്യർ

ഗ്രന്ഥകര്‍ത്താവ്

പൗലോസ് ആണ് ഈ പുസ്തകത്തിന്‍റെ രചയിതാവ് (1 കൊരി 1:1-2, 16:21). പൗലോസിന്‍റെ ലേഖനം എന്നും ഇത് അറിയപ്പെടുന്നു. പൗലോസ് എഫെസൊസിൽ വച്ചു കൊരിന്ത്യ സഭയ്ക്ക് ഒരു ലേഖനം എഴുതിയിരുന്നു. അത് ഒന്നാമത്തെ ലേഖനം എന്നറിയപ്പെട്ടു (1 കൊരി 5:10-11). കൊരിന്ത്യ സഭയുടെ തെറ്റിദ്ധാരണ മൂലം അത് നഷ്ടപ്പെടുകയാണുണ്ടായത്. “മുൻ ലേഖനം” തികച്ചും അജ്ഞാതമാണ്, എന്നാൽ 1 കൊരിന്ത്യർ എന്നറിയപ്പെടുന്ന ഈ പുസ്തകം ആദ്യത്തെ ലേഖനത്തിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച ഒരു കത്തിന് മറുപടിയായി എഴുതിയതാണ്.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം 55 - 56.

എഫെസൊസിൽ വച്ചാണ് ഈ ലേഖനം എഴുതപ്പെടുന്നത് (1 കൊരി 16:8).

സ്വീകര്‍ത്താക്കൾ

പ്രധാനമായിട്ടും കൊരിന്ത്യയിലെ സഭയ്ക്കാണ് ഈ ലേഖനം എഴുതുന്നത്. എന്നാൽ എല്ലായിടത്തും നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്താൽ വിളിക്കപ്പെട്ട ഏവർക്കും വേണ്ടിയാണ് എന്നും പൗലോസ് കൂട്ടിച്ചേർക്കുന്നു (1 കൊരി 1:2).

ഉദ്ദേശ്യം

കൊരിന്ത്യ സഭയിലെ അടിയന്തിര സാഹചര്യത്തെക്കുറിച്ച് പല ഇടങ്ങളിൽ നിന്നും പൗലോസിന് അറിവു ലഭിച്ചിരുന്നു. സഭയിലെ ഭിന്നിപ്പിനെ പൗലോസ് ശാസിക്കുന്നു (1 കൊരി. 1:10-4:21). അതുപോലെ പുനരുത്ഥാനത്തെ കുറിച്ച് പ്രചരിച്ചിരുന്ന തെറ്റായ ഉപദേശത്തെ തിരുത്തുന്നു (1 കൊരി. 15). പരാജയങ്ങളിൽ നിന്നും സഭയെ പുരോഗതിയിലേക്ക് ഉയര്‍ത്തി കൊണ്ടു വരുവാനാണ് പൗലോസ് ഇവിടെ ശ്രമിക്കുന്നത്. അധാർമികത (1 കൊരി 15), കർത്തൃമേശ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ എന്നിവയെ പറ്റിയും പൗലോസ് സംസാരിക്കുന്നുണ്ട് (1 കൊരി 11:17-34). കൃപാവര പ്രാപ്തയായിരുന്ന (1 കൊരി 1:4-7) കൊരിന്ത്യ സഭ, അതേസമയം അപക്വമതിയും അനാത്മികയും (1 കൊരി 3:1-4) ആയിരുന്നു. ഈ പ്രശ്നങ്ങളെ പരിഹരിക്കുവാൻ പൗലോസ് നല്ലൊരു മാതൃകയാണ് ഇവിടെ നല്കുന്നത്. അധാർമികതയും ഭിന്നിപ്പും സഭയുടെമേൽ വീഴ്ത്തിയ കരിനിഴലുകൾ കണ്ടില്ലെന്ന് നടിക്കാതെ അതിനെ പരിഹരിച്ച് പരിഹാരം കാണുവാൻ ജനത്തെ പ്രാപ്തരാക്കുന്നു.

പ്രമേയം

വിശ്വാസികളുടെ പെരുമാറ്റം

സംക്ഷേപം

1. ആമുഖം — 1:1-9

2. കൊരിന്ത്യ സഭയിലെ ഭിന്നത — 1:10-4:21

3. ധാർമികവും സദാചാരപരവുമായ വിഷയങ്ങൾ. — 5:1-6:20

4. വിവാഹത്തെക്കുറിച്ചുള്ള ഉപദേശം — 7:1-40

5. അപ്പൊസ്തോലിക സ്വാതന്ത്ര്യം — 8:1-11:1

6. ആരാധനയുടെ നിർദ്ദേശങ്ങൾ — 11:2-34

7. ആത്മിക വരങ്ങള്‍ — 12:1-14:40

8. പുനരുത്ഥാന ഉപദേശങ്ങൾ — 15:1-16:24

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.