മീഖാ.
Micah
Introduction from this edition
മീഖാ
ഗ്രന്ഥകര്‍ത്താവ്
മീഖാ പ്രവാചകനാണ്എഴുത്തുകാരന്. ഗ്രാമീണനായ ഈ പ്രവാചകൻ, അധാർമ്മികതയും വിഗ്രഹാരാധനയും കൊടികുത്തിവാഴുന്ന സമൂഹത്തിന്റെ മേല്‍ വരുന്ന ദൈവകോപത്തിന്റെ ന്യായവിധിയെക്കുറിച്ചുള്ള പ്രവചനവുമായി നഗരത്തിലേക്ക് അയക്കപ്പെടുന്നു. കർഷകരുടെ ഇടയിൽനിന്നും വന്നതായ പ്രവാചകൻ, രാജ്യത്തിന്റെ അപരിഷ്കൃതമായ ഇടങ്ങളിലുള്ള ജീവിത രീതിയെ കുറിച്ച് വ്യക്തമായ അറിവുള്ള താന്‍, സമൂഹത്തിൽ തിരസ്കൃതരായവരുടെ പ്രശ്നങ്ങളെപ്പറ്റി ശ്രദ്ധാലുവായിരുന്നു. യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വളരെ പ്രാധാന്യത്തോടെയുള്ള പരാമര്‍ശങ്ങളില്‍ അവന്റെ ജനനം ബേത്ലേഹേമിൽ ആയിരിക്കുമെന്ന് ഏതാണ്ട് 700 വർഷം മുമ്പ് മീഖാ പ്രവചിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം കി. മു. 730-650.
വടക്കൻ യിസ്രായേലിന്റെ പതനത്തിന് മുൻപാണ് മീഖാ ഈ പ്രവചനത്തിന്റെ പലഭാഗങ്ങളും എഴുതിയിട്ടുള്ളത്. മറ്റു ഭാഗങ്ങൾ ബാബിലോണിയൻ പ്രവാസ കാലത്തോ അല്ലെങ്കിൽ പ്രവാസത്തിനുശേഷമോ എഴുതപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
സ്വീകര്‍ത്താക്കള്‍
യിസ്രായേലിനെയും യെഹൂദായെയും പരാമർശിച്ചുകൊണ്ടാണ് മീഖയുടെ പ്രവചനങ്ങൾ.
ഉദ്ദേശ്യം
രണ്ടു പ്രധാന പ്രവചനങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഒന്ന് യിസ്രായേലിന്റെയും യെഹൂദയുടെയും ന്യായവിധിയും മറ്റൊന്ന് സഹസ്രാബ്ദ വാഴ്ചയിൽ ദൈവജനത്തെ പുനഃസ്ഥാപിക്കുന്നതുമാണ്. ദൈവം തന്റെ പ്രവർത്തിയെ ജനത്തിന് ബോധ്യപ്പെടുത്തി കൊടുക്കുന്നു. അവർ അവനെ മറന്നുവെങ്കിലും ദൈവം അവരെ കൈവിടുന്നില്ല.
പ്രമേയം
ദിവ്യ ന്യായവിധി.
സംക്ഷേപം
1. ന്യായവിധിക്കായി ദൈവം വരുന്നു — 1:1-2:13
2 നാശത്തിന്റെ സന്ദേശം — 3:1-5:15
3. ശിക്ഷയുടെ സന്ദേശം — 6:1-7:10
4. ഉപസംഹാരം — 7:11-20
Indian Revised Version (IRV) - Malayalam - 06. Copyright © Bridge Connectivity Solutions Pvt. Ltd. Licensed under CC BY-SA 4.0. Source: Open.Bible. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-11-09.