Skip to content
BibleKenya

യൂദാ.

Jude

Introduction from this edition

യൂദാ

ഗ്രന്ഥകര്‍ത്താവ്

എഴുത്തുകാരൻ യേശുക്രിസ്തുവിന്‍റെ ദാസനും യാക്കോബിന്‍റെ സഹോദരനുമായ യൂദാ എന്നു പരിചയപ്പെടുത്തുന്നു. യോഹ. 14:22 ല്‍ പരാമർശിച്ചിരിക്കുന്ന അപ്പൊസ്തലന്മാരില്‍ ഒരുവനായ യൂദാ യേശുക്രിസ്തുവിന്‍റെ സഹോദരൻ എന്ന പൊതുവേ വിശ്വസിച്ചുവരുന്നു മുൻപ് താൻ അവിശ്വാസിയായിരുന്നു (യോഹ. 7:5), പിന്നീട് യേശുവിന്‍റെ സ്വർഗ്ഗാരോഹണത്തിനുശേഷം മാളികമുകളിൽ കൂടിയിരുന്നവരിൽ യൂദയും ഉണ്ടായിരുന്നു.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം. 60-80.

രചന അലക്സാണ്ട്രിയായിലോ അല്ലെങ്കില്‍ റോമിലോ വച്ചായിരിക്കും എന്നു കരുതപ്പെടുന്നു.

സ്വീകര്‍ത്താക്കൾ

“ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെട്ട് ക്രിസ്തുവിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന വിളിക്കപ്പെട്ടവര്‍” എന്ന പ്രയോഗം എല്ലാ ക്രൈസ്തവ ജനത്തെയും പരാമര്‍ശിക്കുന്നതാണ്. എന്നിരുന്നാലും, വ്യാജ ഉപദേഷ്ടാക്കന്മാരോടുള്ള അദ്ദേഹത്തിന്‍റെ സന്ദേശം പരിശോധിക്കുമ്പോൾ, ഒരു പ്രത്യേക ഗ്രൂപ്പിനെക്കാൾ എല്ലാ വ്യാജ ഉപദേഷ്ടാക്കന്മാരെയും അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. അതുപോലെ ദുരുപദേശം പ്രസംഗിക്കുന്നവർക്കും കൂടിയുള്ളതാണിത്.

ഉദ്ദേശ്യം

ദുരുപദേശങ്ങളെ പ്രതിരോധിക്കുവാൻ സഭ സദാ ജാഗരൂകരായിരിക്കണം എന്നു ഓർമപ്പെടുത്താൻ ഉള്ള ഒരുദ്യമം കൂടിയാണ് ഈ ലേഖനം. എല്ലായിടത്തുമുള്ള ക്രൈസ്തവ ജനത്തെ ശുശ്രൂഷയ്ക്കായി ഉത്സാഹിപ്പിക്കുക, ദുരുപദേശത്താൽ നഷ്ടപ്പെട്ടുപോയവരെ തിരികെ കൊണ്ടുവരുവാൻ വിശ്വാസികളെ ധൈര്യപ്പെടുത്തുക, അതിന്‍റെ അപകടത്തെക്കുറിച്ച് ബോധ്യമുള്ളവരായി സ്വയം സൂക്ഷിക്കുവാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും ഈ ലേഖനത്തിനുണ്ട്. ദൈവ വിരോധികളായ ഉപദേഷ്ടാക്കന്മാർ, ക്രൈസ്തവ ജനത്തെ അവർക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നവരും ദൈവ ശിക്ഷയിൽ ഭയമില്ലാത്തവർ എന്നും വിമർശിച്ചതിനെ യൂദാ എതിര്‍ക്കുന്നു.

പ്രമേയം

വിശ്വാസത്തിനുവേണ്ടി പോരാടുക.

സംക്ഷേപം

1. ആമുഖം — 1:1, 2

2. വ്യാജ ഉപദേഷ്ടാക്കന്മാരുടെ വിവരണവും അവരുടെ അന്ത്യവും. — 1:3-16

3. ക്രിസ്തുവിശ്വാസികളെ ധൈര്യപ്പെടുത്തുന്നു. — 1:17-25

Indian Revised Version (IRV) - Malayalam - 06. Copyright © Bridge Connectivity Solutions Pvt. Ltd. Licensed under CC BY-SA 4.0. Source: Open.Bible. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-11-09.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.