ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
സങ്കീ. 43
എന്റെ പ്രത്യാശ
ദൈവമേ, എനിക്ക് ന്യായം നടത്തി തരേണമേ;
ഭക്തികെട്ട ജനതയോടുള്ള എന്റെ വ്യവഹാരം നടത്തേണമേ;
വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കേണമേ.
അവിടുന്ന് എന്റെ ശരണമായ ദൈവമാണല്ലോ;
അവിടുന്ന് എന്നെ ഉപേക്ഷിക്കുന്നതെന്ത്?
ശത്രുവിന്റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്?
അവിടുത്തെ പ്രകാശവും സത്യവും അയയ്ക്കേണമേ;
അവ എന്നെ നടത്തട്ടെ;
അവിടുത്തെ വിശുദ്ധപർവ്വതത്തിലേക്കും
തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ.
ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും;
ദൈവമേ, എന്റെ ദൈവമേ,
കിന്നരം കൊണ്ടു ഞാൻ അങ്ങയെ സ്തുതിക്കും.
എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്?
ദൈവത്തിൽ പ്രത്യാശ വെക്കുക;
അവിടുന്ന് എന്നെ രക്ഷിച്ച് പ്രകാശത്തിലാക്കുന്ന എന്റെ ദൈവമാകുന്നു
എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.