ഹബ.
Habakkuk
Introduction from this edition
ഹബക്കൂക്ക്
ഗ്രന്ഥകര്‍ത്താവ്
ഹബക്കൂക്ക് പ്രവാചകനാണ് രചന നിര്‍വ്വഹിച്ചത് (ഹബ 1:1). അദ്ദേഹത്തിന്‍റെ പശ്ചാത്തലം തികച്ചും അജ്ഞാതമാണ്. വാസ്തവത്തിൽ ഹബക്കൂക്ക് പ്രവാചകൻ എന്ന നിലയില്‍ പ്രസിദ്ധനായിരുന്നുവെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒരു വിശേഷണം നല്കിയില്ല എന്നും കണക്കുകൂട്ടാം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 612-605.
തെക്കൻ രാജ്യമായ യെഹൂദാ പതനത്തിന് തൊട്ടുമുൻപ് ആയിരിക്കാം ഈ പ്രവചനത്തിന്‍റെ രചന നടന്നിരിക്കുക.
സ്വീകര്‍ത്താക്കള്‍
തെക്കേ രാജ്യമായ യെഹുദയിലെ ജനത്തിനും എല്ലായിടത്തുമുള്ള ദൈവജനത്തിന് പൊതുവായ സന്ദേശം.
ഉദ്ദേശ്യം
എന്തുകൊണ്ടാണ് ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനം ശത്രുവിന്‍റെ കൈകളിൽ ദുരിതമനുഭവിക്കുന്നു എന്ന ചോദ്യമാണ് പ്രവാചകൻ ചോദിക്കുന്നത്. ദൈവം ആ ചോദ്യത്തിന് മറുപടി അയച്ചു പ്രവാചകന്‍റെ വിശ്വാസത്തെ ഉറപ്പിക്കുന്നു. ഈ പുസ്തകത്തിന്‍റെ ലക്ഷ്യം യഹോവയാണ് തന്‍റെ ജനത്തിന്‍റെ പരിപാലകന്‍ എന്നും അവനില്‍ ആശ്രയിക്കുന്നവനെ അവൻ നിലനിർത്തുകയും ചെയ്യുന്നു എന്ന് ജനത്തെ മനസ്സിലാക്കുക എന്നതാണ്. യെഹൂദായുടെ പരമാധികാരിയായ യഹോവ ബാബിലോണിന്‍റെ അനീതിക്കു ന്യായവിധിക്കും എന്നും ഓര്‍മ്മപ്പെടുത്തുക. നിഗളികള്‍ താഴ്ത്തപ്പെടും എന്നാൽ നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നും ഓര്‍മ്മപ്പെടുത്തുന്നു (ഹബ 2:4).
പ്രമേയം
പരമാധികാരിയായ ദൈവത്തിൽ ആശ്രയിക്കുക
സംക്ഷേപം
1. ഹബക്കൂക്കിന്‍റെ പരാതി — 1:1-2:20
2. ഹബക്കൂക്കിന്‍റെ പ്രാർത്ഥന — 3:1-19
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.