കൊലൊ.
Colossians
Introduction from this edition
കൊലൊസ്സൃര്‍
ഗ്രന്ഥകര്‍ത്താവ്
കൊലോസ്സ്യ ലേഖനം പൗലോസിന്‍റെ രചനയാണ് (കൊലൊ 1:1). ആദിമ സഭ പൗലോസിന്‍റെ ഗ്രന്ഥകർത്തൃത്വം അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. കൊലോസ്സ്യ സഭ പൗലോസ് സ്ഥാപിച്ചത് ആയിരുന്നില്ല. പൗലോസിന്‍റെ സഹപ്രവർത്തകനായ എപ്പഫ്രാസ് ആയിരുന്നു ആദ്യമായി കൊലോസ്സ്യയില്‍ സുവിശേഷം അറിയിച്ചത് (കൊലൊ 4:12, 13). ദുരുപദേഷ്ടാക്കന്മാര്‍ സഭയില്‍ നുഴഞ്ഞുകയറുകയും തെറ്റായ ഉപദേശം പഠിപ്പിക്കുകയും ചെയ്തു. പാഗന്‍ തത്ത്വശാസ്ത്രത്തെയും യെഹൂദമത വിശ്വാസങ്ങളും ക്രൈസ്തവ വിശ്വാസങ്ങളുടെയും കൂട്ടിച്ചേർത്തുള്ള പുതിയ ഉപദേശങ്ങൾ, ക്രിസ്തു സർവ്വശക്തനാണെന്ന വാദം കൊണ്ടു പൗലോസ് ഖണ്ഡിക്കുകയാണ്. പുതിയനിയമത്തിലെ ക്രിസ്തു കേന്ദ്രീകൃതമായ ലേഖനം എന്നാണ് കൊലൊസ്സ്യ ലേഖനത്തെ വിളിക്കുന്നത്. ക്രിസ്തു സകലത്തിൻ്റെയും അധികാരി എന്നു ലേഖനം അസന്നിഗ്ദമായി പ്രസ്താവിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 60.
റോമിലെ തന്‍റെ ആദ്യത്തെ കാരാഗൃഹ വാസത്തിനിടയ്ക്ക് ആയിരിക്കാം പൗലോസ് ഈ ലേഖനം എഴുതിയത്.
സ്വീകര്‍ത്താക്കൾ
“കൊലോസ്സ്യയിലെ വിശുദ്ധരും വിശ്വസ്ത സഹോദരന്മാരുമായി” (കൊലൊ 1:1-2), എന്നാണ് ഈ പുസ്തകം ആരംഭിക്കുന്നത്. എഫെസോസില്‍ നിന്നും നൂറ് മൈൽ മാറി ലിക്കസ് താഴ്വരയിലാണ് കൊലോസ്സ്യയുടെ സ്ഥാനം. അപ്പോസ്തലൻ സഭ മുന്‍പ് സന്ദർശിച്ചിരുന്നില്ല (കൊലൊ 1:4; 2:1).
ഉദ്ദേശ്യം
വളർന്നുവരുന്ന ദുരുപദേശങ്ങളുടെ അപകടത്തെക്കുറിച്ച് ഉപദേശിക്കുന്നു. ക്രിസ്തുവിന് സൃഷ്ടിപ്പിലുള്ള സമ്പൂർണ്ണ പരമാധികാരത്തെ പൗലോസ് എടുത്തു പറയുന്നു. വായനക്കാരെ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിലേക്ക് നയിക്കുവാനും, സഭ ഉപദേശത്തിൻ്റെ ക്രമത്തിൽ മുന്നോട്ടു പോകുവാനും ദുരുപദേഷ്ടാക്കന്മാരുടെ വഞ്ചന മനസ്സിലാക്കി വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കുവാനും പൗലോസ് ജനത്തെ ഉദ്ബോധിപ്പിക്കുന്നു.
പ്രമേയം
ക്രിസ്തുവിന്‍റെ മാഹാത്മ്യം
സംക്ഷേപം
1. പൗലോസിന്‍റെ വന്ദനവും പ്രാർത്ഥനയും — 1:1-14
2. യേശുവിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് പൗലോസിന്‍റെ ഉപദേശം — 1:15-23
3. ദൈവത്തിന്‍റെ പദ്ധതിയിലും ഉദ്ദേശത്തിലും പൗലോസിന്‍റെ പങ്ക് — 1:24-2:5
4. ദുരുപദേശത്തിനെതിരെയുള്ള മുന്നറിയിപ്പ് — 2:6-15
5. ദുരുപദേശത്തിനെതിരെ പൗലോസ് വാദിക്കുന്നു — 2:16-3:4
6. ക്രിസ്തുവിൽ പുതിയ മനുഷ്യന്‍റെ വിവരണം — 3:5-25
7. അഭിനന്ദനവും സമാപന വന്ദനവും — 4:1-18
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.