Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 2

1

ജാതികൾ കലഹിക്കുന്നതും

വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?

യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി

ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും

അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:

നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു

അവരുടെ കയറുകളെ എറിഞ്ഞുകളക.

സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;

കർത്താവു അവരെ പരിഹസിക്കുന്നു.

അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും;

ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ

ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. 2

ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു:

യഹോവ എന്നോടു അരുളിച്ചെയ്തതു:

നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

എന്നോടു ചോദിച്ചുകൊൾക;

ഞാൻ നിനക്കു ജാതികളെ അവകാശമായും

ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും; 3

ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും;

കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.

ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;

ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.

ഭയത്തോടെ യഹോവയെ സേവിപ്പിൻ;

വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.

അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു

നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.

അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും;

അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

Source notes (3)
  1. Cross-reference അപ്പൊ. പ്രവൃത്തികൾ 4:25,26
  2. Cross-reference അപ്പൊ. പ്രവൃത്തികൾ 13:33; എബ്രായർ 1:5; 5:5
  3. Cross-reference വെളിപ്പാടു 2:26,27; 12:5; 19:15

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.