Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 95

ആരാധനയും അനുസരണവും

വരുവിൻ, നാം യഹോവയ്ക്കു പാടുക;

നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.

നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക;

സങ്കീർത്തനങ്ങളോടെ ദൈവത്തിന്‍റെ മുമ്പാകെ ഘോഷിക്കുക.

യഹോവ മഹാദൈവമല്ലോ;

അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.

ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്‍റെ കയ്യിൽ ആകുന്നു;

പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ.

സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി;

കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു.

വരുവിൻ, നാം വണങ്ങി നമസ്കരിക്കുക;

നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.

അവിടുന്ന് നമ്മുടെ ദൈവമാകുന്നു;

നാമോ അവിടുന്ന് മേയിക്കുന്ന ജനവും അവിടുത്തെ കൈകളിലെ ആടുകളും തന്നെ.

ഇന്ന് നിങ്ങൾ ദൈവത്തിന്‍റെ ശബ്ദം കേൾക്കുന്നു എങ്കിൽ,

മെരീബ1യിലെപ്പോലെയും മരുഭൂമിയിൽ മസ്സാ2നാളിലെപ്പോലെയും

നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.

അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു;

എന്‍റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു.

നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു.

“അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും

എന്‍റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍3” എന്നും ഞാൻ പറഞ്ഞു.

“ആകയാൽ അവർ എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല”

എന്നു ഞാൻ എന്‍റെ ക്രോധത്തിൽ സത്യംചെയ്തു.

Source notes (3)
  1. Footnote മെരീബ-കലഹം
  2. Footnote മസ്സാ-പരീക്ഷ, പുറപ്പാടു 17:1-7, സംഖ്യ 20:1-13, ആവര്‍ത്തനം 6:16, 33:8 നോക്കുക
  3. Footnote എന്‍റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍ എന്‍റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.