ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
സങ്കീ. 93
ദൈവം നമ്മുടെ രാജാവ്
യഹോവ വാഴുന്നു; അവിടുന്ന് മഹിമ ധരിച്ചിരിക്കുന്നു;
യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു.
ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.
അങ്ങേയുടെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു;
അങ്ങ് അനാദിയായുള്ളവൻ തന്നെ.
യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു;
പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു;
പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു.
സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും
ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
അങ്ങേയുടെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ;
യഹോവേ, വിശുദ്ധി അങ്ങേയുടെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.