ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
സങ്കീ. 82
നീതിക്ക് വേണ്ടിയുള്ള ഒരു അപേക്ഷ
സംഗീതപ്രമാണിക്ക്; ആസാഫിന്റെ ഒരു സങ്കീർത്തനം.
ദൈവം ദേവസഭയിൽ നില്ക്കുന്നു;
അവിടുന്ന് ദൈവങ്ങള്‍ എന്നു വിളിക്കുന്നവരുടെ1 ഇടയിൽ ന്യായം വിധിക്കുന്നു.
നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും
ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ.
എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ;
പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.
എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.
“നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും
“നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;
പ്രഭുക്കന്മാരിൽ ഒരുവനെപ്പോലെ ഹതരാകും.
ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കേണമേ;
അങ്ങ് സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.
Source notes (1)
- Footnote ദൈവങ്ങള്‍ എന്നു വിളിക്കുന്നവരുടെ ദൂതന്മാര് അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ ദൈവത്തെ ആരാധിക്കുന്നവര്‍
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.