Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 70

സഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥന

സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കീർത്തനം.

ദൈവമേ, എന്നെ വിടുവിക്കുവാൻ,

യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.

എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ;

എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.

“നന്നായി നന്നായി” എന്നു പറയുന്നവർ

അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ.

അങ്ങയെ അന്വേഷിക്കുന്ന സകലരും

അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;

അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ:

“ദൈവം മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ.

ഞാൻ എളിയവനും ദരിദ്രനും ആകുന്നു;

ദൈവമേ, എന്‍റെ അടുക്കൽ വേഗം വരേണമേ;

അങ്ങ് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;

യഹോവേ, താമസിക്കരുതേ.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.