Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 67

വിളവെടുപ്പിനു ശേഷമുള്ള സ്തോത്രഗാനം

സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം.

ദൈവം നമ്മളോട് കൃപ ചെയ്തു നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;

കർത്താവ് തന്‍റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.

അങ്ങേയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും

അറിയേണ്ടതിന് തന്നെ.

ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും;

സകലജനതകളും അങ്ങയെ സ്തുതിക്കും.

ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;

അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച്

ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.

ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും;

സകലജനതകളും അങ്ങയെ സ്തുതിക്കും.

ഭൂമി അതിന്‍റെ അനുഭവം തന്നിരിക്കുന്നു;

ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.

ദൈവം നമ്മെ അനുഗ്രഹിക്കും;

ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.