Skip to content
BibleKenya

ലൂക്കൊ.

Luke

Introduction from this edition

ലൂക്കോസ്

ഗ്രന്ഥകര്‍ത്താവ്

പുരാതന എഴുത്തുകാരുടെ അഭിപ്രായത്തിൽ ലൂക്കോസ് ആണ് ഈ സുവിശേഷം എഴുതിയത്. താനൊരു വൈദ്യനും രണ്ടാം തലമുറ ക്രിസ്തുവിശ്വാസിയും ആയിരുന്നു. ലൂക്കോസ് ഒരു ജാതീയ പശ്ചാത്തലമുള്ള സുവിശേഷകനാണ്, അപ്പോസ്തല പ്രവൃത്തികളുടെ പുസ്തകവും അദ്ദേഹത്തിന്‍റെ രചനയാണ്. പൗലോസിന്‍റെ ഒപ്പം ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട് (കൊലോ. 4:14; 2 തിമോ 4:11; ഫിലേ 1:24).

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം 60-80.

കൈസര്യയില്‍ രചന ആരംഭിച്ചെങ്കിലും റോമിൽ വച്ചാണ് അവസാനിപ്പിച്ചത്. ബേത്ത്-ലേഹേം, ഗലീല, യെഹൂദ്യ, യെരൂശലേം എന്നിവയാണ് പ്രധാന സ്ഥലങ്ങൾ.

സ്വീകര്‍ത്താക്കൾ

തെയോഫിലോസിനു സമർപ്പിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത് അർത്ഥം” ദൈവത്തെ സ്നേഹിക്കുന്നവൻ.” യഥാർത്ഥത്തിൽ ക്രിസ്ത്യാനിയായിരുന്നോ എന്നുള്ളത് സ്പഷ്ടമല്ല. ലൂക്കോസ് “ശ്രീമാനായ” (ലൂക്കോ 1:3) എന്നു അഭിസംബോധന ചെയ്യുന്നതിനാൽ ഒരുപക്ഷെ തെയോഫിലോസ് ഒരു റോമന്‍ ഉദ്യോഗസ്ഥനായിരുന്നിരിക്കാം. ഈ സുവിശേഷത്തിലെ പലവസ്തുതകളും ജാതീയരായ വായനക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നു കാണാം. പ്രത്യേകിച്ച് മനുഷ്യപുത്രന്‍, ദൈവരാജ്യം തുടങ്ങിയ പ്രയോഗങ്ങള്‍ക്കു നല്കിയിട്ടുള്ള പ്രാധാന്യം ശ്രദ്ധേയമാണ് (ലൂക്കോ 5:24, 19:10, 17:20-21, 13:18).

ഉദ്ദേശ്യം

ലൂക്കോസ് യേശുവിനെ മനുഷ്യപുത്രനായി വെളിപ്പെടുത്തുന്നു. “നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണം” എന്ന് ലൂക്കോസ് തെയോഫിലോസിന് എഴുതുന്നു (ലൂക്കോ. 1:4). ക്രിസ്തുവിനെ പിന്തുടരുന്നതില്‍ യാതൊരു അട്ടിമറിയോ കപടതയോ ഇല്ല എന്നു ലൂക്കോസ് ക്രൈസ്തവ വിശ്വാസത്തെ സമര്‍ത്ഥിച്ചുകൊണ്ടു എഴുതുന്നു.

പ്രമേയം

യേശു പൂര്‍ണ്ണ മനുഷ്യൻ

സംക്ഷേപം

1. ജനനവും ആദ്യകാല ജീവിതവും — 1:5-2:52

2. യേശുവിന്‍റെ ശുശ്രൂഷയുടെ ആരംഭം — 3:1 – 4:13

3. യേശു രക്ഷയുടെ കാരണക്കാരൻ — 4:14-9:50

4. യേശുവിന്‍റെ ക്രൂരിശിലേക്കുള്ള പ്രയാണം — 9:51-19:27

5. യേശുവിന്‍റെ യെരൂശലേം പ്രവേശനം, ക്രൂശീകരണം, ഉയിര്‍ത്തെഴുന്നേല്പ് — 19:28-24:53

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.