Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ഇയ്യോ. 25

ശൂഹ്യനായ ബിൽദാദ്

അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

“ആധിപത്യവും ഭയങ്കരത്വവും ദൈവത്തിന്‍റെ പക്കൽ ഉണ്ട്;

തന്‍റെ ഉന്നതസ്ഥലങ്ങളിൽ അവിടുന്ന് സമാധാനം പാലിക്കുന്നു.

അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ?

അവിടുത്തെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു?

മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും?

സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?

ചന്ദ്രനുപോലും ശോഭയില്ലല്ലോ;

നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല.

പിന്നെ പുഴുവായിരിക്കുന്ന മർത്യനും

കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?“

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.