ഗലാ.
Galatians
Introduction from this edition
ഗലാത്യർ
ഗ്രന്ഥകര്‍ത്താവ്
ആദിമ സഭ ഒന്നടങ്കം പൗലോസിന്‍റെ ഗ്രന്ഥകർതൃത്വം അംഗീകരിച്ചിരുന്നു. ഏഷ്യാമൈനറിലേക്കുള്ള തന്‍റെ ഒന്നാമത്തെ മിഷനറി യാത്രയിൽ ഗലാത്യ പ്രവിശ്യയുടെ തെക്കൻ പ്രദേശങ്ങളിൽ സ്ഥാപിച്ച സഭകള്‍ക്കാണ് ഈ ലേഖനം എഴുതിയത്. ധാരാളം സഭകൾ ഉള്ളതായ പല നഗരങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഒരു റോമന്‍ പ്രവിശ്യയായിരുന്ന ഗലാത്യ. പൗലോസിന്‍റെ ശുശ്രൂഷ നിമിത്തം ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നവരാണ് ഗലാത്യർ.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 48 ന് അടുത്ത്.
ഒരുപക്ഷേ പൗലോസ് തന്‍റെ പ്രവർത്തനങ്ങളുടെ കേന്ദ്രമായതിനാൽ അന്ത്യൊക്യയിൽ വച്ചു ആയിരിക്കാം ഈ പുസ്തകം എഴുതിയത്.
സ്വീകര്‍ത്താക്കൾ
ഗലാത്യ സഭകളിലെ ക്രൈസ്തവ വിശ്വാസികൾക്കാണ് താൻ ഈ കത്തെഴുതുന്നത് (ഗലാ 1:1-2).
ഉദ്ദേശ്യം
രക്ഷയ്ക്ക് പരിച്ഛേദന അനിവാര്യമാണെന്ന് ഈ യെഹൂദാ ക്രിസ്ത്യാനികൾ കരുതിയിരുന്നു. യെഹൂദമതവാദികളുടെ ഈ വ്യാജ സുവിശേഷം നിരാകരിക്കുക എന്നതും, രക്ഷയുടെ യഥാർത്ഥ അടിസ്ഥാനം ഗലാത്യരെ ഓർമ്മിപ്പിക്കുക എന്നതും ആയിരുന്നു ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം. തന്‍റെ അപ്പൊസ്തോലിക അധികാരം വ്യക്തമായി സ്ഥാപിക്കുകയും അതുവഴി താൻ പ്രസംഗിച്ച സുവിശേഷത്തെ സാധൂകരിക്കുകയും ചെയ്തുകൊണ്ട് പൗലോസ് പ്രതികരിച്ചു. കൃപയാൽ വിശ്വാസത്തിലൂടെ മാത്രം ആളുകൾ നീതീകരിക്കപ്പെടുന്നു എന്നും, കൂടാതെ വിശ്വാസത്തിലൂടെ മാത്രമാണ് അവർ ആത്മാവിന്‍റെ സ്വാതന്ത്ര്യത്തിൽ തങ്ങളുടെ പുതിയ ജീവിതം നയിക്കേണ്ടത് എന്നും പൗലൊസ് ഊന്നിപ്പറഞ്ഞു.
പ്രമേയം
ക്രിസ്തുവിൽ സ്വാതന്ത്ര്യം
സംക്ഷേപം
1. ആമുഖം — 1:1-10
2. സുവിശേഷത്തെ ആധികാരികമാക്കി ഉറപ്പിക്കുന്നു — 1:11-2:21
3. വിശ്വാസത്താലുള്ള നീതീകരണം — 3:1-4:31
4. വിശ്വാസത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ പ്രായോഗിക ജീവിതം — 5:1-6:18
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.