2 ദിന.
2 Chronicles
Introduction from this edition
2 ദിനവൃത്താന്തം
ഗ്രന്ഥകര്‍ത്താവ്
യെഹൂദാ പാരമ്പര്യം അനുസരിച്ചു എസ്രാ ശാസ്ത്രിയാണ് ഇതിന്‍റെ എഴുത്തുകാരന്‍. ശലമോന്‍റെ ഭരണമാണ് പുസ്തകത്തിന്‍റെ ആരംഭം. ശലമോന്‍റെ മരണശേഷം രാജ്യം വിഭാഗിക്കപ്പെടുന്നു. 2 ദിനവൃത്താന്തം ഒന്നാമത്തെ പുസ്തകത്തോടു ചേര്‍ന്നു നിന്നുകൊണ്ട് ശലമോന്‍റെ കാലം മുതല്‍ പ്രവാസം വരെയുള്ള എബ്രായ ജനതയുടെ ചരിത്രം വിശദീകരിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 450 - 425.
ഈ പുസ്തകമെഴുതപ്പെട്ട കാലം ഗണിക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും ബാബിലോന്യ പ്രവാസത്തില്‍ നിന്നു മടങ്ങിവന്നതിനു ശേഷമാണ് രചന നടന്നിരിക്കുന്നത് എന്നത് സ്പഷ്ടമാണ്.
സ്വീകര്‍ത്താക്കള്‍
പുരാതന യെഹൂദ സമൂഹവും മറ്റു വായനക്കാരും.
ഉദ്ദേശ്യം
2 ദിനവൃത്താന്തം പ്രധാനമായും 2 ശമുവേലിലും, 2 രാജാക്കന്മാരിലും ഉള്ള അതേ വസ്തുതകള്‍ തന്നെയാണ് പറയുന്നത്. ആ കാലത്തെ പൗരോഹിത്യ സംബന്ധിയായ വസ്തുതകളെപ്പറ്റിയാണ് ദിനവൃത്താന്തം കേന്ദ്രീകരിക്കുന്നത്. 2 ദിനവൃത്താന്തം അടിസ്ഥാനപരമായി രാഷ്ട്രത്തിന്‍റെ സാത്വിക ചരിത്രത്തിന്‍റെ വിലയിരുത്തലാണ്.
പ്രമേയം
യിസ്രായേലിന്‍റെ അദ്ധ്യാത്മിക പൈതൃകം
സംക്ഷേപം
1. ശലോമോന്‍റെ കാലത്തെ യിസ്രായേല്യ ചരിത്രം — 1:1-9:31
2. രെഹബെയാം മുതല്‍ ആഹാസ് വരെ — 10:1-28:37
3. ഹിസ്കീയാവ് മുതല്‍ യെഹൂദായുടെ അവസാനംവരെ — 29:1-36:23
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.