Skip to content
BibleKenya

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

സങ്കീർത്തനങ്ങൾ 3

ദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്.

യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം;

എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.

“ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന്

അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ.1

എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,

അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും2 അങ്ങാണ്.

ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,

അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.

ഞാൻ കിടന്നുറങ്ങുന്നു;

യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.

എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന

പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.

യഹോവേ, എഴുന്നേൽക്കണമേ!

എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ!

എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ;

ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.

രക്ഷ യഹോവയിൽനിന്നു വരുന്നു.

അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. സേലാ.

സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.

Source notes (2)
  1. Footnote ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനങ്ങളിൽ ഈ പദം പല ആവർത്തി വരുന്നു; ഗാനസംബന്ധിയായ ഒരു പദം ആയിരിക്കാം ഇത്.
  2. Footnote ഉയർത്തുന്നത്, വിവക്ഷിക്കുന്നത് വിജയംനൽകുന്നത്

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം. Copyright © 1997, 2005, 2017, 2020 Biblica, Inc. Licensed under CC BY-SA 4.0. “Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.