Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
സങ്കീർത്തനങ്ങൾ 114
ഇസ്രായേൽ ഈജിപ്റ്റിൽനിന്നും
യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും
ഇസ്രായേൽ അവിടത്തെ ആധിപത്യവും1 ആയിത്തീർന്നു.
ചെങ്കടൽ2 അവർ വരുന്നതുകണ്ട് ഓടിപ്പോയി,
യോർദാൻനദി പിൻവാങ്ങി;
പർവതങ്ങൾ മുട്ടാടുകളെപ്പോലെയും
മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
സമുദ്രമേ, നീ ഓടുന്നതെന്തിന്?
യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും
മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ,
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
അവിടന്ന് പാറയെ ജലാശയവും
തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.
Source notes (2)
- Footnote അഥവാ, രാജ്യം
- Footnote മൂ.ഭാ. സമുദ്രം
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം. Copyright © 1997, 2005, 2017, 2020 Biblica, Inc. Licensed under CC BY-SA 4.0. “Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.