Skip to content
BibleKenya

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

സങ്കീർത്തനങ്ങൾ 110

ദാവീദിന്റെ ഒരു സങ്കീർത്തനം.

യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു:

“ഞാൻ നിന്റെ ശത്രുക്കളെ

നിന്റെ ചവിട്ടടിയിലാക്കുംവരെ

നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”

യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും;

“നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!”

നിന്റെ യുദ്ധദിവസത്തിൽ,

നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും.

വിശുദ്ധിയുടെ പ്രഭാവത്തിൽ,

ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ1

യുവാക്കൾ നിന്നിലേക്കു വന്നുചേരും.

യഹോവ ശപഥംചെയ്തിരിക്കുന്നു,

ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല:

“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം

അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.”

കർത്താവ്2 നിന്റെ വലതുഭാഗത്തുണ്ട്;

തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും.

അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും

ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും.

അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും3

അതിനാൽ അവിടന്ന് ശിരസ്സുയർത്തും.

Source notes (3)
  1. Footnote ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
  2. Footnote അഥവാ, എന്റെ കർത്താവ്
  3. Footnote ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം. Copyright © 1997, 2005, 2017, 2020 Biblica, Inc. Licensed under CC BY-SA 4.0. “Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.