Skip to content
BibleKenya

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

എസ്രാ 2

തിരിച്ചുവന്ന പ്രവാസികൾ

ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു. ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):

ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:

പരോശിന്റെ പിൻഗാമികൾ

2,172

ശെഫത്യാവിന്റെ പിൻഗാമികൾ

372

ആരഹിന്റെ പിൻഗാമികൾ

775

(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ

2,812

ഏലാമിന്റെ പിൻഗാമികൾ

1,254

സത്ഥുവിന്റെ പിൻഗാമികൾ

945

സക്കായിയുടെ പിൻഗാമികൾ

760

ബാനിയുടെ പിൻഗാമികൾ

642

ബേബായിയുടെ പിൻഗാമികൾ

623

അസ്ഗാദിന്റെ പിൻഗാമികൾ

1,222

അദോനീക്കാമിന്റെ പിൻഗാമികൾ

666

ബിഗ്വായിയുടെ പിൻഗാമികൾ

2,056

ആദീന്റെ പിൻഗാമികൾ

454

(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ

98

ബേസായിയുടെ പിൻഗാമികൾ

323

യോരയുടെ പിൻഗാമികൾ

112

ഹാശൂമിന്റെ പിൻഗാമികൾ

223

ഗിബ്ബാരിന്റെ പിൻഗാമികൾ

95

ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ

123

നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ

56

അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ

128

അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ

42

കിര്യത്ത്-യെയാരീം,1 കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ

743

രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ

621

മിക്-മാസിൽനിന്നുള്ള പുരുഷന്മാർ

122

ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ

223

നെബോയിൽനിന്നുള്ള പുരുഷന്മാർ

52

മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ

156

മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ

1,254

ഹാരീമിൽനിന്നുള്ള പുരുഷന്മാർ

320

ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ

725

യെരീഹോയിൽനിന്നുള്ള പുരുഷന്മാർ

345

സെനായാനിൽനിന്നുള്ള പുരുഷന്മാർ

3,630.

പുരോഹിതന്മാർ:

(യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ

973

ഇമ്മേരിന്റെ പിൻഗാമികൾ

1,052

പശ്ഹൂരിന്റെ പിൻഗാമികൾ

1,247

ഹാരീമിന്റെ പിൻഗാമികൾ

1,017.

ലേവ്യർ:

(ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ

74.

സംഗീതജ്ഞർ:

ആസാഫിന്റെ പിൻഗാമികൾ

128.

ആലയത്തിലെ വാതിൽക്കാവൽക്കാർ:

ശല്ലൂം, ആതേർ, തല്മോൻ,

അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ

139.

ആലയത്തിലെ സേവകർ:

സീഹ, ഹസൂഫ, തബ്ബായോത്ത്,

കേരോസ്, സീയഹ, പാദോൻ,

ലെബാന, ഹഗാബ, അക്കൂബ്,

ഹഗാബ്, ശൽമായി, ഹാനാൻ,

ഗിദ്ദേൽ, ഗഹർ, രെയായാവ്,

രെസീൻ, നെക്കോദ, ഗസ്സാം,

ഉസ്സ, പാസേഹ, ബേസായി,

അസ്ന, മെയൂനിം, നെഫീസീം,

ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,

ബസ്ളൂത്ത്, മെഹീദ, ഹർശ,

ബർക്കോസ്, സീസെര, തേമഹ്,

നെസീഹ, ഹതീഫ

എന്നിവരുടെ പിൻഗാമികൾ.

ശലോമോന്റെ ദാസന്മാരായ:

സോതായി, ഹസോഫേരെത്ത്, പെരൂദ,

യാല, ദർക്കോൻ, ഗിദ്ദേൽ,

ശെഫാത്യാവ്, ഹത്തീൽ,

പോക്കേരെത്ത്-ഹസ്സെബയീം, ആമി

എന്നിവരുടെ പിൻഗാമികൾ,

ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി

392.

തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:

ദെലായാവ്, തോബിയാവ്, നെക്കോദ

എന്നിവരുടെ പിൻഗാമികൾ

652.

പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്:

ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി,

എന്നിവരുടെ പിൻഗാമികൾ.

ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. ഊറീമും തുമ്മീമും2 ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.

ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. 736 കുതിര, 245 കോവർകഴുത, 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.

ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി. തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും,3 5,000 മിന്നാ4 വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.

പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന5 പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.

Source notes (5)
  1. Footnote ഗ്രീക്കു കൈ.പ്ര. നെഹ. 7:29 കാണുക; മൂ.ഭാ. കിര്യത്ത്-ആരിം
  2. Footnote അതായത്, വെളിപ്പാടും സത്യവും.
  3. Footnote ഏക. 500 കി.ഗ്രാം.
  4. Footnote ഏക. 3 ടൺ.
  5. Footnote മൂ.ഭാ. ചിലരോടൊപ്പം താന്താങ്ങളുടെ

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം. Copyright © 1997, 2005, 2017, 2020 Biblica, Inc. Licensed under CC BY-SA 4.0. “Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.